Learn the Quran  |  Tamil Language Coaching for TRB Exams – Tamil Nadu  |  University-Wise Hindi Subjects  |  Advanced Online Arabic Course  |  Spoken Tamil - Tamil Speaking Course

357 അസിസ്റ്റൻറ് കമാൻഡൻറ്. കേന്ദ്ര സായുധ പോലീസ് സേന. യുപിഎസ് സി വിജ്ഞാപനം - Vacancies In Central Armed Police Forces. UPSC notification

Published: March 15, 2025

357-vacancies-in-central-armed-police-forces-upsc-notification
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ കേന്ദ്ര സായുധ പോലീസ് സേനകളിലെ അസിസ്റ്റൻറ് കമാൻഡൻറ് തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 357 ഒഴിവുകളാണ് എല്ലാ സേനകളിലുമായി ഉള്ളത്. ബിരുദധാരികൾക്കാണ് അവസരം. വനിതകൾക്കും അപേക്ഷിക്കാം. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന എഴുത്തു പരീക്ഷയ്ക്ക് കേരളത്തിൽ രണ്ട് കേന്ദ്രങ്ങളാണ് ഉണ്ടാവുക. 
ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് 4, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് 24, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് 92, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് 204, സശസ്ത്ര സീമാബൽ 33 എന്നിങ്ങനെയാണ് സേന തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം. 

പ്രായപരിധി:
അപേക്ഷകർ 2000 ഓഗസ്റ്റ് രണ്ടിന് മുൻപോ 2005 ഓഗസ്റ്റിന് ഒന്നിന് ശേഷമോ ജനിച്ചവരാവാൻ പാടില്ല. 
ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കുന്നുണ്ട്. 

വിദ്യാഭ്യാസ യോഗ്യത:
ബിരുദമോ തതുല്യമോ ആണ് വിദ്യാഭ്യാസ യോഗ്യത.

ശാരീരികയോഗ്യത:
പുരുഷന്മാർക്ക് 165 സെൻറീമീറ്ററും വനിതകൾക്ക് 157 സെൻറീമീറ്ററും ഉയരം വേണം. പുരുഷന്മാർക്ക് 81 സെൻറീമീറ്റർ നെഞ്ചളവും ഉണ്ടായിരിക്കണം
 ശാരീരിക യോഗ്യത കാഴ്ച ശക്തി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും.

തിരഞ്ഞെടുപ്പ്:
എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ, ഇൻറർവ്യൂ, മെഡിക്കൽ പരിശോധന എന്നിവ നടത്തിയാവും തിരഞ്ഞെടുക്കുന്നത്.

എഴുത്തുപരീക്ഷ:
എഴുത്തു പരീക്ഷയ്ക്ക് രണ്ടു പേപ്പറുകളാണ് ഉണ്ടാവുക. 2025 ഓഗസ്റ്റ് മൂന്നിനാണ് എഴുത്ത് പരീക്ഷ നടക്കുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് ഒന്നാം പേപ്പർ പരീക്ഷ നടക്കുക. 250 മാർക്കിനായിരിക്കും ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഈ പരീക്ഷ. ഇതിലെ ചോദ്യങ്ങൾ ജനറൽ എബിലിറ്റി, ഇന്റലിജൻസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും. മൂന്നിലൊന്ന് നെഗറ്റീവ് മാർക്കാണ് തെറ്റുത്തരത്തിന്. ഹിന്ദിയിലും ഇംഗ്ലീഷിലും ചോദ്യങ്ങൾ ലഭിക്കും. 
ജനറൽ സ്റ്റഡീസ്, കോംപ്രിഹൻഷൻ, എസ്സേ എന്നിവയാണ് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 മണി വരെ നടക്കുന്ന രണ്ടാം പേപ്പറിൽ ഉള്ളത്. ഈ പേപ്പർ 200 മാർക്കിന്റേതായരിക്കും. 
എഴുത്തു പരീക്ഷ രാജ്യത്ത് ആകെ 47 കേന്ദ്രങ്ങളിലായാണ് നടക്കുക. തിരുവനന്തപുരവും കൊച്ചിയുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. 

കായികക്ഷമതാ പരീക്ഷ:
കായികക്ഷമതാ പരീക്ഷ എഴുത്ത് പരീക്ഷയിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ്. ലോങ്ങ് ജമ്പ്, 800 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം എന്നിവയായിരിക്കും ഇനങ്ങൾ. 
അഭിമുഖം മെഡിക്കൽ പരിശോധന എന്നിവ കായികാക്ഷമതാ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഉണ്ടായിരിക്കും. 
അഭിമുഖത്തിന് പരമാവധി നൽകുന്നത് 150 മാർക്ക് ആയിരിക്കും.

അപേക്ഷാഫീസ്:
200 രൂപയാണ് ഫീസ്. എസ്. സി, എസ്. ടി വിഭാഗക്കാർക്കും വനിതകൾക്കും ഫീസില്ല. ജനറേറ്റ് ചെയ്ത ചലാൻ ഉപയോഗിച്ച് എസ്.ബി.ഐ ബ്രാഞ്ചുകളിൽ പണമായോ ഓൺലൈനായോ ഫീസ് അടയ്ക്കാം. 

അപേക്ഷ:
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. https://upsconline.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.
ഫോട്ടോയും ഒപ്പും ജെ.പി.ജി ഫോർമാറ്റിൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.
ഒന്നിലധികം അപേക്ഷ ഒരാൾ സമർപ്പിക്കാൻ പാടില്ല.
വൺ ടൈം രജിസ്ട്രേഷൻ ചെയ്തതിനുശേഷം ആണ് അപേക്ഷിക്കേണ്ടത്.
വൺ ടൈം രജിസ്ട്രേഷൻ നിലവിൽ ചെയ്തിട്ടുള്ളവർക്ക് നേരിട്ടും അപേക്ഷിക്കാം. 
അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ https://upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25 വൈകുന്നേരം 6 മണി വരെയാണ്. 
മാർച്ച് 26 മുതൽ ഏപ്രിൽ ഒന്ന് വരെ അപേക്ഷയിൽ തിരുത്തൽ ആവശ്യമായവർക്ക് സമയം ലഭിക്കും.

Courses

Tamil Language Coaching for TRB Exams – Tamil Nadu

tamil-language-coaching-for-trb-exams-tamil-nadu

Tamil Language Coaching for TRB Exams – Tamil Nadu TRB Exams Tamil Nadu About TRB Exams The Tamil Nadu Teachers Recruitment Board (TRB)...

Read More

Spoken Kannada - Kannada Speaking Course

spoken-kannada-kannada-speaking-course

Learning spoken Kannada can be an enjoyable and rewarding experience! Kannada is one of the oldest Dravidian languages spoken mainly in the Indian s...

Read More

Learn Tamil - Online Class

learn-tamil-online-class

Learn TamilTamil is one of the oldest and most widely spoken Dravidian languages, primarily spoken in the Indian state of Tamil Nadu, Sri Lanka, and a...

Read More

Learn Kannada - Online Class

learn-kannada-online-class

Learn KannadaKannada is a Dravidian language spoken primarily in the Indian state of Karnataka. It is one of the oldest languages in the world, wit...

Read More