Learn the Quran  |  Tamil Language Coaching for TRB Exams – Tamil Nadu  |  University-Wise Hindi Subjects  |  Advanced Online Arabic Course  |  Spoken Tamil - Tamil Speaking Course

പി എസ് സി മ്യൂസിയം - PSC MUSEUM

Published: March 15, 2025

psc-museum
പൊതുജനങ്ങൾക്ക് ഏപ്രിൽ പകുതിയോടെ പ്രവേശനം നൽകിക്കൊണ്ട് അപൂർവ്വ രേഖകളുമായി പി എസ് സി മ്യൂസിയം.

ഇന്ത്യൻ ഭരണഘടനയുടെ അംഗീകൃത പതിപ്പും ആദ്യകാല സർക്കാർ ഗസറ്റുകൾ, വിജ്ഞാപനങ്ങൾ, ഉദ്യോഗസ്ഥ നിയമനങ്ങളുമായി ബന്ധപ്പെട്ട 100 വർഷത്തെ അപൂർവ്വ രേഖകൾ, നിയമന ഉത്തരവുകൾ എന്നിവയും ഉൾക്കൊള്ളുന്ന പി എസ് സി യുടെ ചരിത്രം മ്യൂസിയം തുറന്നു. 

കേരള പി എസ് സി യുടെ ആദ്യകാല റിക്രൂട്ട്മെൻറ് അപേക്ഷകൾ, ചോദ്യക്കടലാസുകൾ, നിയമന ശുപാർശകൾ എന്നിവയും കൂടാതെ കൊച്ചി തിരുവിതാംകൂർ മദ്രാസ് പബ്ലിക് സർവീസ് കമ്മീഷനുകളുടെ റിക്രൂട്ട്മെന്റുകളുമായി ബന്ധപ്പെട്ട അമൂല്യമായ ഒറിജിനൽ രേഖകളും മ്യൂസിയത്തിൽ ഉണ്ട്. പട്ടത്തെ ആസ്ഥാന ഓഫീസിലെ പൈതൃക മന്ദിരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. 

പൊതുജനങ്ങൾക്ക് ഏപ്രിൽ പകുതിയോടെ മ്യൂസിയത്തിൽ പ്രവേശനം നൽകും. വിവിധ ആവശ്യങ്ങൾക്കായി ആസ്ഥാന ഓഫീസിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് അനുമതിയോടെ മ്യൂസിയം കാണാം. പൊതുജനങ്ങൾക്ക് മുൻകൂർ അനുമതിയോടെ ശനിയാഴ്ചകളിൽ മ്യൂസിയം സന്ദർശിക്കാം. 

ഉദ്യോഗസ്ഥ നിയമനങ്ങളിൽ കേരളത്തിൽ ഓരോ കാലത്തും ഉണ്ടായിരുന്ന വ്യത്യസ്തതരം വ്യവസ്ഥകളുടെ മാർഗനിർദ്ദേശങ്ങളും ഉത്തരവുകളും അവിടെയുണ്ട്.

കേരള സംസ്ഥാന രൂപവത്കരണത്തിന് മുമ്പ് തിരു-കൊച്ചി സംസ്ഥാനങ്ങളിലും മദ്രാസ് പ്രവിശ്യയിലും സർക്കാർ ഉദ്യോഗസ്ഥർക്ക് ബാധകമായിരുന്ന സർവീസ് ചട്ടങ്ങൾ, നിയമന ശുപാർശ രജിസ്റ്ററുകൾ, പബ്ലിക് സർവീസുമായി ബന്ധപ്പെട്ട പ്രസിദ്ധീകരിച്ച വിവിധ ഭരണ റിപ്പോർട്ടുകൾ, സംസ്ഥാന പുനസംഘടന കമ്മീഷൻ റിപ്പോർട്ട് തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള പുസ്തകങ്ങളുടെ മലയാള പതിപ്പും സംരക്ഷിച്ചു പ്രദർശിപ്പിക്കുന്നുണ്ട്.

കേരളത്തിൻറെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക ചരിത്രം വിശദീകരിക്കുന്ന രേഖകളും കേരളത്തിന്റെ സിവിൽ സർവീസ് ചരിത്രം പറയുന്ന രേഖകളും മ്യൂസിയത്തിൽ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. രേഖകളിലൂടെ 1936 മുതലുള്ള പി എസ് സി യുടെ സമ്പൂർണ്ണ ചരിത്രം പഠിക്കാനാകും. അവിടെ ഒരുക്കിയിരിക്കുന്ന കീയോസ്ക് സംവിധാനത്തിൽ കടലാസിലുള്ള രേഖകളുടെ ഡിജിറ്റൽ മാതൃക പരിശോധിക്കാനും കഴിയും.

Courses

ഈ അവധിക്കാലം ഒരു ഭാഷാപഠനത്തിലൂടെ പ്രയോജനപ്പെടുത്താം - Let's take advantage of this vacation by learning a language

lets-take-advantage-of-this-vacation-by-learning-a-language

ഈ അവധിക്കാലം ഒരു ഭാഷാപഠനത്തിലൂടെ പ്രയോജനപ്പെടുത്താംവ...

Read More

Spoken Hindi - Hindi Speaking Course

spoken-hindi-hindi-speaking-course

Spoken Hindi Introduction Spoken Hindi refers to the informal, everyday use of the Hindi language, as opposed to its literary or classical form...

Read More

Learn Telugu - Online Class

learn-telugu-online-class

Learning Telugu, a Dravidian language primarily spoken in the Indian states of Andhra Pradesh and Telangana, can be an exciting and enriching experi...

Read More

Learn Kannada - Online Class

learn-kannada-online-class

Learn KannadaKannada is a Dravidian language spoken primarily in the Indian state of Karnataka. It is one of the oldest languages in the world, wit...

Read More