Learn the Quran  |  Tamil Language Coaching for TRB Exams – Tamil Nadu  |  University-Wise Hindi Subjects  |  Advanced Online Arabic Course  |  Spoken Tamil - Tamil Speaking Course

ഇപ്പോൾ അപേക്ഷിക്കാം. എയിംസുകളിൽ നേഴ്സ്. Nurses at AIIMS

Published: March 05, 2025

nurses-at-aiims
നേഴ്സിങ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ന്യൂഡൽഹിയിലേത് ഉൾപ്പെടെ രാജ്യത്തെ വിവിധ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസുകളിൽ ആണ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചത്. തിരഞ്ഞെടുപ്പ് നടക്കുന്നത് നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെൻറ് കോമൺ എലിജിബിലിറ്റി ടെസ്റ്റ് മുഖേനയാണ്. ( NORCET-8)

ഏപ്രിൽ 12നാണ് രണ്ട് ഘട്ടങ്ങളായി നടക്കുന്ന പരീക്ഷയുടെ ഒന്നാംഘട്ടം. മെയ് രണ്ടിനാണ് മുഖ്യ പരീക്ഷ. ഓൺലൈൻ ആയിട്ട് ആയിരിക്കും രണ്ട് ഘട്ടങ്ങളും നടത്തുക. ഒഴിവുകളുടെ എണ്ണവും എയിംസുകളുടെ പേരും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

സർവ്വകലാശാലകളോ സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലോ ഇന്ത്യൻ നേഴ്സിങ് കൗൺസിലോ അംഗീകരിച്ച ബി.എസ് സി നേഴ്സിങ് / ബിഎസ് സി പോസ്റ്റ് സർട്ടിഫിക്കറ്റ് / പോസ്റ്റ് ബേസിക് ബിഎസ് സി നേഴ്സിങ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ് വൈഫറിയിൽ ഡിപ്ലോമയും 50 കിടക്കുകളുടെ ആശുപത്രിയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ആണ് യോഗ്യത 

ഇന്ത്യൻ നേഴ്സിങ് കൗൺസിലിലോ സ്റ്റേറ്റ് നഴ്സിംഗ് കൗൺസിലിലോ അപേക്ഷകർ രജിസ്റ്റർ ചെയ്തിരിക്കണം 

18നും 30നും ഇടയ്ക്ക് ആയിരിക്കണം പ്രായം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും. 
2400 രൂപയാണ് എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്കുള്ള അപേക്ഷ ഫീസ് മറ്റുള്ളവർക്ക് 3000 രൂപയും. ഭിന്നശേഷിക്കാർക്ക് ഫീസ് ഇല്ല. ഫീസ് ഓൺലൈൻ ആയാണ് അടയ്ക്കേണ്ടത്. 

ഫലപ്രഖ്യാപനത്തിനുശേഷം പരീക്ഷ എഴുതിയ എസ്.സി., എസ്.ടി., വിഭാഗക്കാർക്ക് ഫീസ് തിരിച്ചു നൽകും. 

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aiimsexams.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

മാർച്ച് 17 വൈകിട്ട് 5 വരെയാണ് അപേക്ഷിക്കുന്നതിനുള്ള അവസരം.

Courses

Learn Arabic - Online Class

learn-arabic-online-class

Learn Arabic: A Brief OverviewLearning Arabic can be a rewarding and enriching experience, as it opens doors to understanding a rich and diverse cul...

Read More

Learn Telugu - Online Class

learn-telugu-online-class

Learning Telugu, a Dravidian language primarily spoken in the Indian states of Andhra Pradesh and Telangana, can be an exciting and enriching experi...

Read More

Spoken Hindi - Hindi Speaking Course

spoken-hindi-hindi-speaking-course

Spoken Hindi Introduction Spoken Hindi refers to the informal, everyday use of the Hindi language, as opposed to its literary or classical form...

Read More

Learn Kannada for Kerala PSC Exam

learn-kannada-for-kerala-psc-exam

Learn Kannada for Kerala PSC Exam: A Brief OverviewThe Kerala Public Service Commission (KPSC) conducts exams in Kannada for various posts, including...

Read More