Tamil Language Coaching for MRB Exams – Tamil Nadu  |  Tamil Language Coaching for TRB Exams – Tamil Nadu  |  University-Wise Hindi Subjects  |  Advanced Online Arabic Course  |  Spoken Tamil - Tamil Speaking Course

Current Affairs March 2025 - 12th LEVEL, DEGREE LEVEL PRELIMS, SI, SECRETARIAT ASSISTANT, RRB

current-affairs-march-2025-degree-level-prelims-si-secretariat-assistant
1. ടെൻസിങ് നോർഗെ ദേശീയസാഹസിക പുരസ്ക്കാരം നേടിയ മലയാളി?
ഉത്തരം : ജിതിൻ വിജയൻ

കൂടുതൽ അറിയാൻ:

.കോഴിക്കോട് ബാലുശ്ശേരി സ്വദേശിയാണ്

.കരയിലോ കടലിലോ വായുവിലോ നടത്തുന്ന സാഹസിക കായികനേട്ടങ്ങൾക്ക്  നൽകുന്ന പുരസ്കാരമാണിത്.

.2023 ജൂലായ് ഒന്നിന് ത്രിവർണപതാകയുമേന്തി 42,431 അടി ഉയരത്തിൽനിന്ന് ചാടി ജിതിൻ ലോക റെക്കോഡ് നേടിയിരുന്നു.

2. മഹാകുംഭമേളയുടെ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ആകാശവാണി തുടങ്ങിയ എഫ്.എം. ചാനൽ?

ഉത്തരം : കുംഭവാണി

കൂടുതൽ അറിയാൻ:
.2025 ജനുവരി 10 മുതൽ കുംഭമേളയുടെ അവസാനദിനമായ ഫെബ്രുവരി 26 വരെയായിരുന്നു പ്രക്ഷേപണം.

3. ലോകത്തെ ആദ്യ സമ്പൂർണ AI അധിഷ്ഠിത ഭരണകൂടമാകുന്ന രാജ്യം?

ഉത്തരം : സൗദി അറേബ്യ

കൂടുതൽ അറിയാൻ:
.2 വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ സർക്കാർ പ്രവർത്തനങ്ങളും AI അധിഷ്ഠിതമാകും. ഇതിനായി ചെലവഴിക്കുന്നത് 1300 കോടി ദിർഹമാണ് .

4. 2025 ജനുവരി 25-ന് ഏത് നവോത്ഥാന നായകൻ്റെ 75-ാം ചരമവാർഷികദിനമാണ് ആചരിച്ചത്?

ഉത്തരം : ഡോ. പി. പല്പു

കൂടുതൽ അറിയാൻ:
.1863 നവംബർ 2-ന് തിരുവനന്തപുരം പേട്ടയിൽ ജനനം.

.1884-ൽ തിരുവിതാംകൂറിലെ വൈദ്യശാസ്ത്ര പ്രവേശന പരീക്ഷയിൽ നാലാമനായി വിജയിച്ചുവെങ്കിലും ഈഴവ സമുദായാംഗമായതിനാൽ പ്രവേശനം ലഭിച്ചില്ല.

.1885-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചു

.വൈദ്യശാസ്ത്ര ബിരുദം നേടിയതിനുശേഷം തിരുവിതാംകൂർ മെഡിക്കൽ സർവീസിൽ ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ലഭിച്ചില്ല.

.1891-ൽ മൈസൂർ മെഡിക്കൽ സർവീസിൽ ജോലി ലഭിച്ചു.

.1892-ൽ നടന്ന സ്വാമി വിവേകാനന്ദന്റെ ഭാരതയാത്രയിൽ ആദ്യം കേരളം ഉൾപ്പെട്ടിരുന്നില്ല. മൈസൂരിൽ നേരിട്ടുകണ്ട ഡോ. പല്ലുവാണ് വിവേകാനന്ദനെ കേരളത്തിൽ എത്തിച്ചത്.

.ജാതീയ വിവേചനങ്ങൾക്കെതിരേ 'തിരുവിതാം കോട്ടൈതീയൻ' എന്ന തൂലികാനാമത്തിൽ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതി.

.ട്രീറ്റ്മെന്റ് ഓഫ് തീയാസ് ഇൻ ട്രാവൻകൂർ എന്ന കൃതി രചിച്ചു (1896)

.മലയാളി മെമ്മോറിയൽ നിവേദനത്തിൽ (1891) മൂന്നാമനായി ഒപ്പുവെച്ചു. 1896-ലെ ഈഴവ മെമ്മോറിയലിനും നേതൃത്വം നൽകി.

.ഇന്ത്യാചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് പല്ലുവിനെ വിശേഷിപ്പിച്ചത് സരോജിനിനായിഡുവാണ്.

.എസ്.എൻ.ഡി.പി. യോഗത്തിന്റെ രൂപ വത്കരണത്തിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം യോഗത്തിൻ്റെ ആദ്യ ഉപാധ്യക്ഷനായിരുന്നു. ശ്രീനാരായണഗുരുവായിരുന്നു ആദ്യ അധ്യക്ഷൻ

.1950 ജനുവരി 25-ന് അന്തരിച്ചു.

Courses

Learn Arabic - Online Class

learn-arabic-online-class

Learn Arabic: A Brief OverviewLearning Arabic can be a rewarding and enriching experience, as it opens doors to understanding a rich and diverse cul...

Read More

Learn Kannada for Kerala PSC Exam

learn-kannada-for-kerala-psc-exam

Learn Kannada for Kerala PSC Exam: A Brief OverviewThe Kerala Public Service Commission (KPSC) conducts exams in Kannada for various posts, including...

Read More

Learn Tamil for TNPSC Exams

learn-tamil-for-tnpsc-exams

Learn Tamil for TNPSC ExamsTNPSC stands for the Tamil Nadu Public Service Commission. It is a state government agency responsible for conducting rec...

Read More

Learn Telugu - Online Class

learn-telugu-online-class

Learning Telugu, a Dravidian language primarily spoken in the Indian states of Andhra Pradesh and Telangana, can be an exciting and enriching experi...

Read More