Learn the Quran  |  Tamil Language Coaching for TRB Exams – Tamil Nadu  |  University-Wise Hindi Subjects  |  Advanced Online Arabic Course  |  Spoken Tamil - Tamil Speaking Course

240 അപ്രന്റീസ് - കൊച്ചി നേവൽ യാഡ് - Kochi naval shipyard apprenticeship 2025-26

Published: March 05, 2025

240-kochi-naval-shipyard-apprenticeship-2025-26
2025-26 ബാച്ചിലേക്ക് അപ്രന്റീസ്ഷിപ്പിന് കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാഡിലും എയർ ക്രാഫ്റ്റ് യാഡിലും അപേക്ഷ ക്ഷണിച്ചു. അവസരം ഐടിഐ കാർക്കാണ്. പരിശീലനം ഒരു വർഷം. തെരഞ്ഞെടുക്കപ്പെടുന്നത് 240 പേരെയാണ്. 

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റൻറ്, ഫിറ്റർ, മെക്കാനിക്, ഇലക്ട്രോണിക്സ്, മെഷിനിസ്റ്റ്, ടെർണർ തുടങ്ങി വിവിധ ട്രേഡുകളിൽ ഒഴിവുണ്ട്. 
65% മാർക്കോടെയുള്ള ഐടിഐയും 50 ശതമാനം മാർക്കോടെയുള്ള പത്താം ക്ലാസ് വിജയവും ആണ് യോഗ്യത 

തിരഞ്ഞെടുപ്പ് നടക്കുന്നത് എഴുത്തു പരീക്ഷയും, അഭിമുഖം, സർട്ടിഫിക്കറ്റ് പരിശോധന, ടെക്നിക്കൽ സ്കിൽ പരിശോധിക്കുന്നതിനുള്ള ഓറൽ ടെസ്റ്റ് എന്നിവയും മെഡിക്കൽ പരിശോധനയും നടത്തിയാകും.

ഓ എം ആർ മാതൃകയിൽ ആയിരിക്കും എഴുത്ത് പരീക്ഷ. ആകെ ഉണ്ടാവുക 75 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ആയിരിക്കും. ഓരോ വിഷയത്തിൽ നിന്നുള്ള ചോദ്യങ്ങളുടെ എണ്ണം, ട്രേഡ് തിയറി 50 മാത്തമാറ്റിക്സ് ആൻഡ് ജനറൽ സയൻസ് 10 ജനറൽനോളജ് ആൻഡ് ഇംഗ്ലീഷ് ലാംഗ്വേജ് 15 എന്നിങ്ങനെയാണ് . പരീക്ഷ സമയം ഒന്നരമണിക്കൂർ. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല.

2025 മെയ് 20ന് പരീക്ഷ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. 
ഐടിഐ സർട്ടിഫിക്കറ്റ് ഒരു വർഷത്തെ ആണെങ്കിൽ 7700 രൂപയും രണ്ടു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ് ആണെങ്കിൽ 8050 രൂപയുമാണ് സ്റ്റൈപ്പൻഡ് ലഭിക്കുക. 2025 ജൂലൈയിൽ പരിശീലനം ആരംഭിക്കും 

വിജ്ഞാപനവും വിശദവിവരങ്ങളും https://rdsdekerala.dgt.gov.in എന്ന വെബ്സൈറ്റിൽ ആണ് ലഭിക്കുക. അപേക്ഷ അയക്കേണ്ടത് രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള മറ്റ് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ആണ്. 2025 മാർച്ച് 25 നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

Courses

ഈ അവധിക്കാലം ഒരു ഭാഷാപഠനത്തിലൂടെ പ്രയോജനപ്പെടുത്താം - Let's take advantage of this vacation by learning a language

lets-take-advantage-of-this-vacation-by-learning-a-language

ഈ അവധിക്കാലം ഒരു ഭാഷാപഠനത്തിലൂടെ പ്രയോജനപ്പെടുത്താംവ...

Read More

Tamil Language Coaching for TRB Exams – Tamil Nadu

tamil-language-coaching-for-trb-exams-tamil-nadu

Tamil Language Coaching for TRB Exams – Tamil Nadu TRB Exams Tamil Nadu About TRB Exams The Tamil Nadu Teachers Recruitment Board (TRB)...

Read More

Learn Telugu - Online Class

learn-telugu-online-class

Learning Telugu, a Dravidian language primarily spoken in the Indian states of Andhra Pradesh and Telangana, can be an exciting and enriching experi...

Read More

Learn Tamil - Online Class

learn-tamil-online-class

Learn TamilTamil is one of the oldest and most widely spoken Dravidian languages, primarily spoken in the Indian state of Tamil Nadu, Sri Lanka, and a...

Read More